പാറമടയില്‍ സ്ഫോടനം, രണ്ട് മരണം

Pavithra Janardhanan September 21, 2020

എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട് സ്വദേശി പെരിയണ്ണന്‍(40), കര്‍ണാടക സ്വദേശി ധനപാലന്‍(34) എന്നിവരാണ് മരിച്ചത്.മലയാറ്റൂരിലെ ഇല്ലിത്തോട് എന്ന സഥലത്തുള്ള വിജയ എന്ന പാറമടയിൽ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.സമീപത്തെ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

ധനപാലന്റെയും പെരിയണ്ണന്റെയും മൃതദേഹങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പന്ത്രണ്ട് ദിവസം മുൻപാണ് ധനപാലനും, പെരിയണ്ണനും പാറമടയില്‍ ജോലിക്കെത്തിയത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്‍റീനില്‍ കഴിയുന്നതിനിടെയാണ് അപകടം

Read more about:
EDITORS PICK