നടന്‍ സൂര്യയെ ചെരുപ്പൂരി അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം വാഗ്ദാനം ചെയ്ത് ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ

Pavithra Janardhanan September 21, 2020

നടന്‍ സൂര്യയെചെരുപ്പൂരി അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം വാഗ്ദാനം ചെയ്ത് ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ. അങ്ങനെ ചെയ്യുന്നയാള്‍ക്ക്പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപ നൽകുമെന്നാണ് ധർമ പറഞ്ഞത് . സൂര്യ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും വഴിതെറ്റിക്കുകയാണെന്നും താരത്തിന്റെ ഉടമസ്ഥതയിലുള്ള അഗരം ഫൗണ്ടേഷന്‍ തീര്‍ത്തും മോശമായ പ്രസ്ഥാനമാണെന്നും പറഞ്ഞ ധര്‍മ്മ കോടതിയലക്ഷ്യത്തിന് സൂര്യയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

 

എന്നാൽ സംഭവം വിവാദമായതോടെ അര്‍ജുന്‍ സമ്പത്ത് വിവാദപരാമര്‍ശം നടത്തിയ ധര്‍മ്മയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു അര്‍ജുന്റെ വിശദീകരണം.

Tags:
Read more about:
RELATED POSTS
EDITORS PICK