പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ ബലാത്സംഗം ചെയ്തു,കേസ്സെടുത്തതോടെ മുങ്ങി അധ്യാപകൻ

Pavithra Janardhanan September 21, 2020

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ ബലാത്സംഗം ചെയ്തതായി പരാതി.മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരിയില്‍ ആണ് സംഭവം.സംഭവത്തിൽ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.ഇതോടെ അധ്യാപകന്‍ ഒളിവില്‍ പോയി.അറബികോളേജ് അധ്യാപകനായ കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയായ സലാഹുദ്ദീന്‍ തങ്ങളാണ് പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയത്.


അധ്യാപകൻ ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി ഈ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല.എന്നാൽ പെൺകുട്ടിക്ക് വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോൾ പെൺകുട്ടി നിരസിച്ചു.ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.സംഭവം അറിഞ്ഞയുടനെ തന്നെ വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. സംഭവം സത്യമാണെന്നറിഞ്ഞതോടെ ചൈല്‍ഡ് ലൈന്‍ കല്‍പകഞ്ചേരി പൊലീസിന് പരാതി കൈമാറി.ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തിരിക്കുന്നത്. മറ്റ് പെൺകുട്ടികളേയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കല്‍പകഞ്ചേരി പൊലീസ്.

Tags: ,
Read more about:
EDITORS PICK