ഇന്ന് ലോക അല്‍ഷൈമേഴ്‌സ് ദിനം

Pavithra Janardhanan September 21, 2020

ഇന്നും ലോകത്തിന് പിടികൊടുക്കാതെ നില്‍ക്കുന്ന ഒരു രോഗമാണ് അല്‍ഷൈമേഴ്‌സ് അഥവാ സ്മൃതി നാശം. എ​ല്ലാ വ​ര്‍​ഷ​വും സെ​പ്​​റ്റം​ബ​ര്‍ 21 ലോ​ക അല്‍ഷൈമേഴ്‌സ് ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. അല്‍ഷൈമേഴ്‌സ്‌ രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക, അ​വ​രു​ടെ ആ​രോ​ഗ്യ​പ്ര​ശ്​​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ശ​ക്തി പ​ക​രു​ക എ​ന്നി​വ​യാ​ണ് ഈ ​ദി​നം​കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത്.ത​ല​ച്ചോ​റി​ലെ നാ​ഡീ​കോ​ശ​ങ്ങ​ള്‍ ക്ര​മേ​ണ ജീ​ര്‍​ണി​ക്കു​ക​യും മൃ​ത​മാ​വു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് ഈ ​രോ​ഗ​ത്തി​ലു​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ത​ല​ച്ചോ​റി​െന്‍റ വ​ലു​പ്പം ചു​രു​ങ്ങി​വ​രു​ന്ന​താ​യും കാ​ണ​പ്പെ​ടു​ന്നു. നാ​ഡീ​കോ​ശ​ങ്ങ​ള്‍ ഒ​രി​ക്ക​ല്‍ ന​ശി​ച്ചാ​ല്‍ അ​വ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക സാ​ധ്യ​മ​ല്ല.പ്രധാനമായും പ്രായമായവരെയാണ് ഈ രോഗം ബാധിക്കുന്നത്. നിലവിൽ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണിത്.കുഞ്ഞുങ്ങളെ പരിപാലിക്കുന്നതുപോലെയാണ് അല്‍ഷൈമേഴ്‌സ് രോഗികളെ പരിചരിക്കേണ്ടത്.

മി​ക്ക​പ്പോ​ഴും രോ​ഗം പ​തു​ക്കെ​യാ​ണ് ആ​രം​ഭി​ക്കു​ക. യ​ഥാ​ര്‍​ഥ​ത്തി​ല്‍ പ​ല​ര്‍​ക്കും അ​വ​ര്‍​ക്ക് അ​ല്‍ഷൈ​മേ​ഴ്സ് ഉ​ണ്ടെ​ന്ന കാ​ര്യം അ​റി​ഞ്ഞു​കൊ​ള്ള​ണ​മെ​ന്നി​ല്ല. അ​വ​ര്‍ മ​റ​വി​യെ വാ​ര്‍​ധ​ക്യ​ത്തിന്റെ ഭാ​ഗ​മാ​യി പ​ഴി​ചാ​രു​ന്നു. എ​ന്നാ​ല്‍, നാ​ളു​ക​ള്‍ ചെ​ല്ലു​ന്തോ​റും ഓ​ര്‍​മ​ശ​ക്തി കു​റ​ഞ്ഞു​വ​രു​ന്നു. അ​ടു​ത്ത​കാ​ല​ത്ത് സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​റ​ന്നു​പോ​കു​ന്ന​ത്. വ്യ​ക്തി​ക​ളു​ടെ പേ​രു​ക​ളും സ്ഥ​ല​പ്പേ​രു​ക​ളും ഓ​ര്‍​മി​ച്ചെ​ടു​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു. കാ​ല​ക്ര​മേ​ണ എ​ല്ലാ​ത​രം ഓ​ര്‍​മ​ക​ളും ന​ശി​ച്ചു​പോ​കും. ഈ ​അ​വ​സ്ഥ​യി​ല്‍ എ​ങ്ങ​നെ പ​ല്ലു​തേ​ക്ക​ണ​മെ​ന്നും മു​ടി​ചീ​ക​ണ​മെ​ന്നും​പോ​ലും മ​റ​ന്നു​പോ​കു​ന്നു.

ര​ക്ത​പ​രി​ശോ​ധ​ന​ക​ള്‍ വ​ഴി​യോ സ്കാ​നി​ങ് വ​ഴി​യോ പ്ര​ത്യ​ക്ഷ​ത്തി​ല്‍ അ​ല്‍​ഷൈമേ​ഴ്‌​സ് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കി​ല്ല. മ​റി​ച്ച്‌​ ല​ക്ഷ​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചും മ​റ്റു പ​രി​ശോ​ധ​ന​ക​ള്‍ (ഉ​ദാ: സി.​ടി സ്കാ​ന്‍ പോ​ലു​ള്ള​വ) ന​ട​ത്തി സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന സ്‌​മൃ​തി​നാ​ശ​ത്തിന്റെ മ​റ്റു കാ​ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യും ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്തോ​ടെ അ​ല്‍ഷൈ​മേ​ഴ്‌​സ് സ്ഥി​രീ​ക​രി​ക്കാം. അ​ല്‍​ഷൈമേ​ഴ്‌​സ് പൂ​ര്‍​ണ​മാ​യി ഭേ​ദ​മാ​ക്കാ​നോ പൂ​ര്‍​ണ​മാ​യി ത​ട​യാ​നോ സാ​ധി​ക്കി​ല്ല. രോ​ഗ കാ​ഠി​ന്യം കു​റ​ക്കാ​നും വേ​ഗം കു​റ​ക്കാ​നും സാ​ധി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് ഇ​ന്ന് ന​ല്‍​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും സ്നേ​ഹ​വും രോ​ഗി​ക്ക്​ ല​ഭി​ക്ക​ണം.

ജർമൻ മാനസികരോഗശാസ്ത്രജ്ഞനും ന്യൂറോപാത്തോളജിസ്റ്റുമായ അലിയോസ് -അൽഷിമർ 1906ലാണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്.

രോഗ ലക്ഷണങ്ങൾ

*ഓർമക്കുറവ്
*ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ട്,
*സാധാരണ ചെയ്യാറുള്ള ദിനചര്യകൾ ചെയ്യാൻ പറ്റാതെ വരിക,
*സ്ഥലകാല ബോധം നഷ്ട്ടപ്പെടുക ,
*സ്വന്തമായി തീരുമാനങ്ങൾ എടുക്കുവാൻ കഴിയാതെ വരിക
*ആലോചിച്ചു കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവുകൾ നഷ്ടപ്പെടുക
*സാധനങ്ങൾ എവിടെങ്കിലും വെച്ച് മറക്കുക
*ഒരു കാര്യത്തിലും താല്പര്യം ഇല്ലാതെ ആവുക.

Read more about:
EDITORS PICK