കാമുകനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, അറസ്റ്റിലായത് യുവതിയുടെ സഹപാഠി; സംഭവം ഇങ്ങനെ

Pavithra Janardhanan September 22, 2020

കാമുകനുമൊത്തുള്ള സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ സഹപാഠി അറസ്റ്റില്‍. 23കാരിയുടെ പരാതിയെ തുടര്‍ന്ന് താനെ കല്‍വ സ്വദേശിയായ അക്ഷയ് ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ ആറിനാണ് യുവതി പരാതിയുമായി ബോറിവാലി പൊലീസ് സ്‌റ്റേഷനിലെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി ഒരു യുവാവ് സന്ദേശം അയച്ചു.യുവതിയും കാമുകനുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഇതൊക്കെ പരസ്യപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് ഇയാള്‍ യുവതിയെ വീഡിയോ കോള്‍ ചെയ്തു. മുഖം മറച്ചു വച്ചായിരുന്നു സംസാരം. കോളിനിടെ അശ്ലീലമായ തരത്തില്‍ പെരുമാറാന്‍ ആവശ്യപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു.

പൊലീസ് സാങ്കേതിക സഹായത്തോടെ യുവാവിന്റെ അക്കൗണ്ട് ട്രേസ് ചെയ്ത് ആളെ പിടികൂടുകയായിരുന്നു. പിടികൂടിയപ്പോഴാണ് ഇയാള്‍ യുവതിയുടെ സഹപാഠിയായിരുന്നുവെന്ന കാര്യം അറിയുന്നത്. പഠിക്കുന്ന സമയത്ത് അക്ഷയ്ക്ക് പെണ്‍കുട്ടിയോട് ഇഷ്ടം ഉണ്ടായിരുന്നു.,എന്നാൽ അവര്‍ അത് കാര്യമായി എടുത്തില്ല എന്നാണ് പൊലീസ് പറയുന്നത്.സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്ന് യുവതിയുടെ ഇമെയില്‍ മനസിലാക്കി അവരുടെ ഫോണ്‍ നമ്പർ പാസ് വേര്‍ഡ് ആയി ഉപയോഗിച്ചാണ് ഇമെയില്‍ ഹാക്ക് ചെയ്തതെന്നാണ് അക്ഷയ് പൊലീസിനെ അറിയിച്ചത്. ഇതുവഴി ചിത്രങ്ങളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്തു.

യുവതിയെ മറ്റൊരാള്‍ക്കൊപ്പം കാണുന്നതിലുള്ള ദേഷ്യം സഹിക്കവയ്യാതെയാണ് ഇത്തരത്തില്‍ ചെയ്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.സ്ത്രീയെ അപമാനിക്കാന്‍ ശ്രമം,ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK