കനത്ത മഴ, മുംബൈ നഗരം വെള്ളത്തിനടിയിൽ, ട്രെയിനുകൾ റദ്ദാക്കി

Pavithra Janardhanan September 23, 2020

കഴിഞ്ഞ രാ​ത്രിയിലുണ്ടായ കനത്ത മഴയിൽ മുംബൈ നഗരത്തിലെ നഗരം വെ​ള്ള​ത്തി​ന​ടി​യി​ലായി. താഴ്​ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടായതോടെ ഈ ഭാഗങ്ങളിലെ ട്രെയിന്‍ റോഡ് ഗതാഗതം താറുമാറായി. ട്രാക്കുകള്‍ വെള്ളത്തിനടിയിലായതോടെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.  മുംബൈയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 280 മില്ലിമീറ്റര്‍ മഴയാണ്​ ലഭിച്ചത്​. അടുത്ത 24 മണിക്കൂറിലും നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്‌.മുംബൈയിലെ കോവിഡ്​ ആശുപത്രിയായ നായര്‍ ഹോസ്​പിറ്റലി​ലേക്ക്​ വെള്ളം ഇരച്ചുകയറി.

മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെ​ന്‍​ട്ര​ല്‍, ഹാ​ര്‍​ബ​ര്‍ ലൈ​നു​ക​ളി​ലെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ താത്കാലികമായി നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് മും​ബൈ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​റി​യി​ച്ചു. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നിര്‍ദേശം ന​ല്‍​കി.

Read more about:
EDITORS PICK