സ്വര്‍ണക്കടത്ത് കേസ്: ‘ഭര്‍ത്താവിന്റെ അറസ്റ്റിനെക്കുറിച്ച്‌’ നടി ജ്യോതികൃഷ്ണ

Pavithra Janardhanan September 23, 2020

സ്വര്‍ണക്കടത്ത് കേസില്‍ നടി ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവ് അറസ്റ്റിലായെന്ന രീതിയിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം.
ഇത്തരത്തിലുള്ള വ്യാജ പ്രചരണത്തിനെതിരെ ദുബായിലെയും നാട്ടിലെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് ജ്യോതി കൃഷ്ണ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ എത്തി പറഞ്ഞത്.യൂട്യൂബ് ലിങ്ക് അയച്ചുതന്ന് ഒരു സുഹൃത്താണ് എന്താണ് സംഭവം എന്ന് ചോദിച്ചത്.

പത്ത് മിനിറ്റ് മുൻപ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്ര പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്‌തോ എന്ന് ഞാനോര്‍ത്തു. നോക്കിയപ്പോല്‍ ലിവിങ് റൂമിലുണ്ട്.’ എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച്‌ വാര്‍ത്തകള്‍ ചെയ്യണ്ടേ.

ഞങ്ങള്‍ സന്തോഷമായി ദുബായിലുണ്ട്. ഈ കേസുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. ദുബായ് പൊലീസിലും നാട്ടിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാജാ ഗോള്‍ഡ് അരുണിന്റെ കസിന്റെയാണ്. അവരും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ‘- നടി പറഞ്ഞു.ഇതാണ് ആ മനുഷ്യന്‍ എന്നു പറഞ്ഞ് ലൈവിനിടെ ജ്യോതി കൃഷ്ണ ഭര്‍ത്താവ് അരുണ്‍ രാജയെയും പരിചയപ്പെടുത്തി. ‘ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ’ എന്ന കാപ്ഷനോടെയാണ് നടി ലൈവ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

Read more about:
EDITORS PICK