ഓര്‍മ്മകള്‍ ..ഓടകുഴലൂതി …ചിരി ചലഞ്ച് ….ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല,ഹരീഷ് പേരടി

Pavithra Janardhanan September 24, 2020

പാലാരിവട്ടം പാലം പൊളിച്ച്‌ പണിയാന്‍ സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നൽകിയത് കഴിഞ്ഞ ദിവസമായിരുന്നു.ഇതിനു പിന്നാലെ ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. പാലാരിവട്ടം പാലം നിർമ്മിച്ച യു ഡി എഫ് സർക്കാരിനെ പരിഹസിച്ചുള്ള നടന്റെ പ്രതികരണം ഫേസ്‌ബുക്കിലൂടെയായിരുന്നു.ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വച്ച ഫ്ലക്‌സിന്റെ ചിത്രം പങ്കു വച്ച്‌ കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഓര്‍മ്മകള്‍ …ഓര്‍മ്മകള്‍ ..ഓടകുഴലൂതി …ചിരി ചാലഞ്ച് ….ഇതിലും വലിയ ചിരിയൊന്നും ആര്‍ക്കും ചിരിക്കാന്‍ പറ്റില്ല.’ പാലാരിവട്ടം പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വച്ച ഫ്ലക്‌സിന്റെ ചിത്രം പങ്കു വച്ച്‌ ഹരീഷ് കുറിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, കോണ്‍ഗ്രസ് എംപിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബഹ്നാന്‍ എന്നിവരുടെ ചിത്രമുള്ള ഫ്ലക്‌സാണ് ഹരീഷ് പോസ്റ്റിനൊപ്പം പങ്കു വച്ചത്.

ഓർമ്മകൾ …ഓർമ്മകൾ ..ഓടകുഴലൂതി …ചിരി ചാലഞ്ച് ….ഇതിലും വലിയ ചിരിയൊന്നും ആർക്കും ചിരിക്കാൻ പറ്റില്ല…

Hareesh Peradi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಸೆಪ್ಟೆಂಬರ್ 23, 2020

Read more about:
EDITORS PICK