എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം

Pavithra Janardhanan September 24, 2020

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ 24 മണിക്കൂറായി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില ഗുരതരമായി തുടരുകയാണ്. ചെന്നൈ എം.ജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്.പി ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത് എന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

നേരത്തെ അദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്റന്‍സിവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കുകയായിരുന്നു. ഓഗസ്റ്റ് പതിമൂന്നിന് രാത്രിയോടെ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സെപ്തംബര്‍ ഏഴിന് കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഇല്ലായിരുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK