മുപ്പതുകാരി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍, ഭര്‍ത്താവ് കസ്റ്റഡിയിൽ

Pavithra Janardhanan September 24, 2020

മുപ്പതുകാരിയായ യുവതി കൊല്ലപ്പെട്ട നിലയില്‍. മാളയില്‍ ആണ് സംഭവം. പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്‍റെ മകള്‍ റഹ്മത്താണ് പിണ്ടാണിയിലെ വാടക വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വടക്കേേകര പുതുമന വീട്ടില്‍ ഷഹന്‍സാദിനെ (45) വടക്കേകര പൊലീസ് കസ്റ്റഡിയിലെടുത്തു .ബുധനാഴ്ച രാത്രിയില്‍ കുടുംബത്തോടൊപ്പം ഉറങ്ങാന്‍ കിടന്ന ശേഷം പുലര്‍ച്ചെ മക്കളായ ശറഫുദ്ദീന്‍ (9), ഹയാന്‍ (3) എന്നിവരെയും കൂട്ടി ഷഹന്‍സാദ് പറവൂര്‍ വടക്കേകരയിലെ വീട്ടിലെത്തിയിരുന്നു. കൂടെ റഹ്മത്ത് ഇല്ലാത്തതിനാല്‍പിതാവ് സലീം പുത്തന്‍ചിറയിലെ ബന്ധുക്കളെ വിളിച്ചന്വേഷിച്ചു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാള സി.ഐ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.മേൽനടപടികൾ സ്വീകരിച്ചു.

Tags:
Read more about:
RELATED POSTS
EDITORS PICK