പൂർവ്വികര്‍ നമുക്ക് നല്‍കിയ നിധികളെ നാം വിലമതിക്കുന്നില്ല, യാത്രാനുഭവം പങ്കുവെച്ച് നടി അമല പോൾ

Pavithra Janardhanan September 25, 2020

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ തെന്നിന്ത്യൻ താരം നടി അമലാപോൾ തന്റെ യാത്രയെക്കുറിച്ചും അനുഭവത്തെക്കുറിച്ചും ആരാധകരുമായി പങ്കുവെക്കുകയാണ്.താൻ ഭാഗമായ പഞ്ചകർമ ചികിത്സയെക്കുറിച്ചാണ് താരം പങ്കുവെക്കുന്നത്.

”എന്‍റെ പ്രൊഫൈൽ എന്‍റെ ജീവിതത്തിന്‍റെ പ്രതിഫലനമാണെന്ന് നിങ്ങൾക്കറിയാം. ശാരീരികവും മാനസികവുമായി ഏറ്റവും മികച്ച പതിപ്പാകാനുള്ള അനന്തമായ ഈ യാത്രക്കിടെ പഞ്ചകർമ്മ എന്ന ശാന്തിചികിത്സക്കായി ഞാന്‍ സൈന്‍ അപ്പ്‌ ചെയ്തിരുന്നു”. വേഗതയേറിയ ജീവിതവും പാശ്ചാത്യ സ്വാധീനവും കാരണം പൂർവ്വികര്‍ നമുക്ക് നല്‍കിയ നിധികളെ നാം വിലമതിക്കുന്നില്ലെന്നും അമല പറയുന്നു. കൂടാതെ ഈ ചികിത്സ തനിക്ക് സമ്മാനിച്ചത് സമ്പൂർണ്ണ പരിവർത്തനമായിരുന്നു എന്നും അമല കുറിച്ചു. ഈ പ്രക്രിയയിലൂടെ കടന്നുപോകുന്നതിന് വളരെയധികം ആത്മനിയന്ത്രണവും ശക്തിയും ആവശ്യമാണ്, മനസ്സിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചോര്‍ത്ത് താന്‍ ആശ്ചര്യപ്പെടുന്നുവെന്നും അമല എഴുതുന്നു. 28 ദിവസം നീളുന്ന പഞ്ചകര്‍മ്മ ചികിത്സയുടെ ഇരുപതാം ദിനം എടുത്ത സ്വന്തം ചിത്രവും അമല പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

My dearest fam, You already know by now that my profile is a reflection of my life. In my unending journey towards becoming the best version of myself, both physically and mentally, I signed up for a healing process called the Panchakarma. In our fast-paced lives and western influence we seldom value the treasures of our ancestors. They've left behind a gold mine of information just waiting to be put into practise. This treatment was a complete transformation, a story of purging and revival. It takes immense self-control and strength to go through this process, I am amazed with things the mind is capable of doing. Follow me along for the next few days as I take you along my experience of 180° transformation. 📸 In frame: Me on the 20th day of my 28 day Panchakarma experience! Shot by myyyyyyyyy @abijithpaul ❤️ #ayurveda #vedicscience #purgeyoursoul #cleanseyourbody #freeyourmind #panchakarma #healyourself #loveyourself #happyequinox

A post shared by Amala Paul (@amalapaul) on

തൃശ്ശൂരിനടുത്തുള്ള ചേറ്റുവ കായലിനടുത്തുള്ള രാജ ഐലന്‍ഡ്‌ എന്ന ആയുർവേദ ചികിത്സാ കേന്ദ്രത്തില്‍ നിന്നാണ് അമല ഈ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നു കൊണ്ട് കുറച്ചു ദിവസം ആയുര്‍വേദ ചികിത്സകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് ഇവിടം.

Tags:
Read more about:
RELATED POSTS
EDITORS PICK