ഗൂഗിൾ മാപ്പിൽ ഇനി കോവിഡ് ലെയറും, ചെയ്യേണ്ടത് ഇങ്ങനെ

Pavithra Janardhanan September 26, 2020

ടെക് ഭീമന്‍ ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ സര്‍വീസുകളില്‍ ഒന്നാണ് ലോകമെമ്പാടും കോടിക്കണക്കിന് പേർ ഉപയോഗിക്കുന്ന ഗൂഗിള്‍ മാപ്സ്. ഗൂഗിള്‍ മാപ്പില്‍ ഇനി ഓരോ പ്രദേശത്തെയും കൊവിഡ് കണക്കുകള്‍ കാണിക്കുന്ന സവിശേഷത ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ ഇപ്പോൾ.ഇതിനായി ഗൂഗിള്‍ മാപ്സ് ആപ്ലിക്കേഷന്‍ തുറക്കുമ്പോൾ മുകളില്‍ വലത് കോണില്‍ ദൃശ്യമാകുന്ന ലെയര്‍ ബട്ടണ്‍ ടാപ്പു ചെയ്യേണ്ടതുണ്ട്.ഇവിടെ, ”കൊവിഡ് -19 വിവരം”എന്ന ലെയറില്‍ ടാപ്പുചെയ്യണം.

മാപ്സിലെ ഏരിയയില്‍ ഒരു ലക്ഷം ആളുകളിലെ ഏഴ് ദിവസത്തെ പുതിയ കൊവിഡ് കേസുകള്‍ ലെയര്‍ കാണിക്കും.കേസുകള്‍ പെട്ടന്ന് മനസ്സിലാക്കാന്‍ പ്രത്യേക നിറങ്ങളും നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ എവിടെ പോകണം എന്നതിനെക്കുറിച്ച്‌ തീരുമാനിക്കാന്‍ മാപ്സിലെ കൊവിഡ് ലെയര്‍ സഹായിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.ഗൂഗിള്‍ മാപ്സ് പിന്തുണയ്ക്കുന്ന എല്ലാ രാജ്യങ്ങളിലും ട്രെന്‍ഡു ചെയ്യുന്ന കേസ് ഡാറ്റ ലഭ്യമാണെന്ന് ഗൂഗിള്‍ പറയുന്നു. ഈ ഡാറ്റയില്‍ രാജ്യം സംസ്ഥാനം, നഗരതലത്തിലുള്ള വിവരങ്ങള്‍ എന്നിവ ലഭ്യമാകുന്നു.

 

Read more about:
EDITORS PICK