കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അടിയന്തര ചികിത്സ വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ(മെഡിക്കല്‍ ഇന്റന്‍സിവിസ്റ്റ്സ്) താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജനറല്‍ മെഡിസിനിലോ പല്‍മനറി വിഭാഗത്തിലോ എം. ഡി അല്ലെങ്കില്‍ ഡി. എന്‍. ബി., അനസ്തീഷ്യയില്‍ എം. ഡി അല്ലെങ്കില്‍ ഡി. എയും ഐ. സി. യു വില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും,, പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ് അല്ലെങ്കില്‍ ഇ.ഡി. ഐ. സി (EDIC), വെന്റിലേറ്ററിലും മെഡിക്കല്‍ ഐ. സി. യു വിലും ചികിത്സയിലുള്ളവരെ പരിചരിക്കാനുള്ള വൈധഗ്ദ്യം.
താത്പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ നിയമനം നല്‍കും. രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനം. ആവശ്യമുള്ളവര്‍ക്ക് താമസ സൗകര്യം ഒരുക്കും. താല്പര്യമുള്ളവര് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ബന്ധപ്പെടണം.ഫോണ്‍ : 9447059633, 9645938855, 0484 2754300, 2411460. ഇ -മെയില്‍ : principalgmcekm@gmail.com