അർമീനിയ-അസർബൈജാൻ സംഘർഷം, ഏറ്റുമുട്ടലിൽ 16 പേർ കൊല്ലപ്പെട്ടു, 100ലേറെ പേർക്ക് പരിക്ക്

Pavithra Janardhanan September 28, 2020

അർമീനിയയും അസർബൈജാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായി തുടരുന്നു. ഏറ്റുമുട്ടലിൽ 16 പേർ കൊല്ലപ്പെടുകയും 100ലേറെപേർക്ക് പരുക്കേകുകയും ചെയ്തു. തർക്കപ്രദേശമായ നഗോണോ–കരാബാഖിന്റെ പേരിലാണ് സംഘർഷം. ഞായറാഴ്ച രാവിലെ അസർബൈജാൻ ആരംഭിച്ച വ്യോമാക്രമണത്തെത്തുടർന്നാണു അർമീനിയൻ പ്രത്യാക്രമണമുണ്ടായത്. നഗോണോ–കരാബാഖിലെ 7 ഗ്രാമങ്ങൾ പിടിച്ചെടുത്തതായി അസർബൈജാൻ പ്രഖ്യാപിച്ചു. അസർബൈജാന്റെ 2 ഹെലികോപ്റ്ററുകൾ വെടിവച്ചിട്ടതായും അർമീനിയയും അവകാശപ്പെട്ടു.

അസർബൈജാനുള്ളിലാണു നഗോണോ കരാബാക് മേഖലയെങ്കിലും അർമീനിയൻ വംശജർക്കാണു ഭൂരിപക്ഷം. സോവിയറ്റ് യൂണിയൻ തകർന്നതോടെ 1990കളിൽ വിഘടനവാദം ശക്തമായി.റഷ്യക്കു അർമീനിയയുമായി പ്രതിരോധ കരാറുണ്ട്. അസർബൈജാനു തുർക്കിയുടെ പിന്തുണയും. സംഘർഷം ലഘൂകരിക്കാൻ ശ്രമം ആരംഭിച്ചതായി റഷ്യയുടെ വിദേശകാര്യമന്ത്രി സെർജി ലവ്‍റോവിന്റെ വക്താവ് അറിയിച്ചു.

Read more about:
EDITORS PICK