ഇലക്ട്രിക് ആർ.എം 20 സ്പോർട്സ് കാർ അവതരിപ്പിച്ച് ഹ്യുണ്ടായി

Pavithra Janardhanan September 29, 2020

ബീജിംഗ് ഇന്റർനാഷണൽ ഓട്ടോമോട്ടീവ് എക്സിബിഷൻ 2020 -ൽ ഹ്യുണ്ടായി മോട്ടോർ അടുത്ത തലമുറയിലെ ഇലക്ട്രിക് RM20 സ്പോർട്സ് കാർ ആഗോളതലത്തിൽ പരിചയപ്പെടുത്തി.  ഉയർന്ന വേഗതയുള്ള സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനായി എഞ്ചിനീയറിംഗ് റോളിംഗ് ലാബ് ഈ RM പ്ലാറ്റ്ഫോം സുഗമമാക്കുന്നു.RM 14, RM 15, RM 16, RM 19 എന്നിവയാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള RM മോഡലുകൾ.റേസിംഗ് മിഡ്‌ഷിപ്പ് സീരീസിനായുള്ള ഇലക്ട്രിഫൈഡ് പെർഫോമെൻസ് എന്ന വിപ്ലവകരമായ പുതിയ അധ്യായത്തെ RM20e പ്രതിനിധീകരിക്കുന്നു.

960 Nm torque ഉം 799 bhp കരുത്തുമായി വരുന്ന ഇലക്ട്രിക് മോട്ടോറാണ് RM20 -യുടെ ഹൃദയം. 3.0 സെക്കൻഡിനുള്ളിൽ വാഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത 9.88 സെക്കൻഡിനുള്ളിൽ സാധിക്കുന്നു.2025 ഓടെ 44 പരിസ്ഥിതി സൗഹൃദ മോഡലുകൾ വിന്യസിക്കാനുള്ള തന്ത്രപരമായ പദ്ധതി ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്.

 

Tags: ,
Read more about:
EDITORS PICK