കുറഞ്ഞ ചിലവിൽ ആദായകരമായ കൃഷി, വഴുതന കൃഷിയെക്കുറിച്ചറിയാം

Pavithra Janardhanan September 30, 2020

പാവങ്ങളുടെ തക്കാളി’ എന്നു കൂടി അറിയപ്പെടുന്ന വഴുതന വളരെ കുറഞ്ഞ ചിലവിൽ ആദായകരമായ കൃഷി ചെയ്യാവുന്ന ഒരു ദീർഘകാല വിളയാണ്. ഇന്ത്യയിലാണ് ഇവ ആദ്യമായി കൃഷി ചെയ്തിരുന്നത്. ഇപ്പോൾ മിക്ക ഉഷ്‌ണമേഖല പ്രദേശത്തും വളരുന്നു.ഇന്ത്യയിൽ ധാരാളമായി ഉൽപ്പാദിപ്പിക്കുന്ന വഴുതന അതിൻറെ വ്യത്യസ്‌തമായ നിറങ്ങളും ആകൃതിയും കൊണ്ട് സവിശേഷപ്പെട്ടിരിക്കുന്നു.

വഴുതനയുടെ ശരിയായ വളർച്ചക്കും വിളവിനും 25-30 ഡിഗ്രി ടെംപറേച്ചർ ആണ് അനുയോജ്യം. നല്ല ആഴവും പശിമ രാശിയുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം. മെയ് -ഓഗസ്റ്റ് , സെപ്തംബർ -ഒക്ടോബർ മാസങ്ങളാണ് കേരളത്തിൽ വഴുതന കൃഷിക്ക് നല്ലത്. വിത്ത് പാകി കിളിർപ്പിച്ചതിനു ശേഷം മാറ്റി നടുന്നതാണ് വഴുതന കൃഷിയുടെ രീതി. ഒരു ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി 400-500 gm വിത്ത് വേണ്ടിവരും. ഒരാഴ്ച കൊണ്ട് വിത്ത് മുളക്കുകയും 40-45 ദിവസം കൊണ്ട് തൈകൾ മാറ്റി നടാം. ടെറസ്സിലെ ഗ്രോ ബാഗ്/ചെടിച്ചട്ടി അല്ലെങ്കിൽ വിരിച്ച മണലിലോ വിത്ത് വിതക്കാം.

വിത്തുകൾ പാകുമ്പോൾ അധികം ആഴത്തിൽ പോകാതെ ശ്രദ്ധിക്കുക. നേരിട്ട് മണ്ണിൽ നടുമ്പോൾ മണ്ണ് നന്നായി കിളച്ചിളക്കി കല്ലും കട്ടയും നീക്കം ചെയ്യണം. അടിവളമായി ഉണങ്ങിയ ചാണകം, കമ്പോസ്റ്റ്, എന്നിവ ചേർക്കണം.ചെടി നട്ട് 55-60 ദിവസത്തിൽ വിളവെടുക്കാൻ തുടങ്ങാം. ഏതാണ്ട് അഞ്ചു ദിവസം ഇടവിട്ടു വിളവെടുപ്പ് തുടങ്ങാം. പ്രധാന വിളവെടുപ്പ് കഴിഞ്ഞാൽ ചെടി ചിവട്ടിൽ നിന്ന് അൽപം ഉയർത്തി മുറിച്ച് മാറ്റി കുറ്റിയാക്കി നിർത്തണം. വീണ്ടും നല്ല വെള്ളവും വളവും നൽകി അടുത്ത വിളവിനായി ചെടികൾ രൂപപെടുത്തിയെടുക്കാം.

Read more about:
EDITORS PICK