കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

Pavithra Janardhanan October 4, 2020

ഇരുമ്പ് ‌ ഗ്രില്ലില്‍ തൂങ്ങിയാടിക്കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലത്ത്  ആക്കല്‍ പെരപ്പയം മണിച്ചേമ്പിൽ വീട്ടില്‍ നൗഫല്‍, തൗബ ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമ ആണ് മരിച്ചത്.വീട്ടിന് സമീപമുള്ള വാതിലിന്റെ ഗ്രില്ലില്‍ പിടിച്ച്‌ ചവിട്ടിനിന്ന് ഹന്നയും സഹോദരന്‍ നെബിനും ഇവരുടെ ബന്ധുവായ തമീമും ഊഞ്ഞാലാടി കളിക്കുന്നതിനിടെ ഭിത്തി ഉള്‍പ്പെടെ പൊളിഞ്ഞ് ഹന്ന ഫാത്തിമയുടെ ദേഹത്ത് വീഴുകയായിരുന്നു.

വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഗ്രില്‍ ഇളക്കിമാറ്റി കുട്ടിയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK