കോവിഡ് കെയര്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ തങ്ങളെ നിയമിക്കരുതെന്ന് പിജി ഡോക്ടര്‍മാരുടെ അസോസിയേഷന്‍

Pavithra Janardhanan October 4, 2020

കിടപ്പുരോഗി പുഴുവരിച്ച സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം തുടരുന്നതിനിടെ കോവിഡ് കെയര്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ തങ്ങളെ നിയമിക്കരുതെന്ന് പിജി ഡോക്ടര്‍മാരുടെ അസോസിയേഷന്‍. പകരം നിലവില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം കോവിഡ് കെയര്‍ സെന്ററുകളിൽ തങ്ങളെ ഡ്യൂട്ടിക്കിടുന്ന പക്ഷം ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ ശബരിമല ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന ആരോഗ്യവകുപ്പിനെ സമീപിച്ചിരുന്നു.

Tags: , ,
Read more about:
EDITORS PICK