തട്ടുകട രുചിയിൽ മുളക് ബജി തയ്യാറാക്കാം

Pavithra Janardhanan October 5, 2020

വൈകുന്നേരങ്ങളില്‍ തട്ടുകടകളില്‍ പോയി ചായ കുടിക്കാനും ചൂടോടെ ഒരു ചെറുകടി കഴിക്കാനുമൊക്കെ ഇഷ്ടമില്ലാത്തവര്‍ ആരാണ്. അവര്‍ക്കായാണ് ഈ രുചിക്കൂട്ട് സമര്‍പ്പിക്കുന്നത്.

ചേരുവകള്‍

ബജി മുളക്- വേണ്ട എണ്ണമെടുക്കാം
കടലമാവ് – ആവശ്യത്തിന്
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
കായപ്പൊടി- 1/2 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബജി മുളക് നീളത്തില്‍ അരിയുക. ശേഷം കടലമാവില്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കായപ്പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കുക. കടലമാവ് കട്ടയാവാതെ നല്ലത് പോലെ ഉടച്ചെടുക്കണം. അരിഞ്ഞു വയ്ച്ചിരിക്കുന്ന മുളക് ഓരോ കഷ്ണമായി മാവില്‍ മുക്കി എണ്ണയില്‍ വറുക്കുക. മുളകു ബജി റെഡി.

Tags:
Read more about:
EDITORS PICK