വൈകുന്നേരത്തെ ചായക്ക് ഉള്ള ബജിയുണ്ടാക്കാന്‍ മുളക് നമുക്ക് തന്നെ കൃഷി ചെയ്താലോ?

Pavithra Janardhanan October 5, 2020

വൈകുന്നേരത്തെ ചായയ്ക്ക് മുളക് ബജി വാങ്ങി കഴിക്കുന്നവര്‍ ഒരുപാടുണ്ട് നമ്മുടെ ഇടയില്‍. ബജിയുണ്ടാക്കാന്‍ മുളക് ജൈവരീതിയില്‍ നമുക്ക് തന്നെ ഉത്പാദിപ്പിച്ചാലോ? ചെലവു കുറവും ആകര്‍ഷകവുമായ കൃഷിയാണ് ബജി മുളക് കൃഷി. വാണിജ്യാടിസ്ഥാനത്തിലും അല്ലാതെയും വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ് ബജി മുളക്.

ഡിസംബര്‍-ജനുവരി, മെയ്-ജൂണ്‍, ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളാണ് ബജി മുളക് കൃഷി ചെയ്യാന്‍ അനുയോജ്യം. മറ്റ് മുളകുകള്‍ കൃഷി ചെയ്യുന്നതു പോലെത്തന്നെയാണ് ബജി മുളകിന്റെ കൃഷി രീതിയും. നന്നായി വിളഞ്ഞ മുളകില്‍ നിന്നു വേണം വിത്ത് ശേഖരിക്കാന്‍. വിത്തു പാകുന്നതിനു മുമ്പ് കിഴികെട്ടി വെള്ളത്തില്‍ മുക്കി വയ്ക്കുന്നത് നല്ലതാണ്. വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മുതല്‍ മൂന്നാഴ്ചവരെ പ്രായമാകുമ്പോള്‍ തൈകള്‍ മാറ്റി നടാവുന്നതാണ്.ഗ്രോബാഗിലേക്കാണ് മാറ്റി നടുന്നതെങ്കില്‍ മണ്ണൊരുക്കുമ്പോള്‍ ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ഠം, ഉണങ്ങിയ കരിയില, വേപ്പിന്‍ പിണ്ണാക്ക് എന്നിവയില്‍ ഏതെങ്കിലും ചേര്‍ക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസമാണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിച്ചാലും മതി.

Tags:
Read more about:
EDITORS PICK