ഒക്ടോബർ അഞ്ച്, ലോക അധ്യാപക ദിനം

Pavithra Janardhanan October 5, 2020

ഒക്ടോബർ അഞ്ച്,ലോക അധ്യാപക ദിനമാണിന്ന്. 1994 മുതല്‍ ആണ് ലോക അധ്യാപക ദിനാചരണം തുടങ്ങിയത്. 1966 ല്‍ യുനെസ്കോയും ഐ.എല്‍.ഒ യും ചേര്‍ന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാര്‍ശകള്‍ ഒപ്പുവച്ചതിന്‍റെ സ്മരണയ്ക്കായാണ് അന്ന് അധ്യാപക ദിനം ആചരിക്കുന്നത്.

ലോകത്ത് അഞ്ചു കോടിയിലേറെ അധ്യാപകരുണ്ട്. സമൂഹത്തിന് അവര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച്‌ ഓര്‍ക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനസ്കോ ലോക അധ്യാപക ദിനം ആചരിക്കുന്നത്.വിദ്യാഭ്യാസത്തിനും വികസനത്തിനുമായി അധ്യാപകര്‍ നല്‍കുന്ന മഹത്തായ സേവനത്തിന്‍റെ അംഗീകാരവും അതിനെ കുറിച്ചുള്ള അവബോധവും പ്രശംസയും ഒക്കെ ഉള്‍ക്കൊള്ളുന്നതാണ് ലോക അധ്യാപക ദിനത്തിന്‍റെ സന്ദേശം

Read more about:
RELATED POSTS
EDITORS PICK