ചുവന്ന ചീരകൊണ്ട് അടിപൊളി സൂപ്പ് തയ്യാറാക്കാം

Pavithra Janardhanan October 7, 2020

നമ്മുടെ ശരീരം കൂടുതൽ പ്രതിരോധ ശക്തി ആർജ്ജിക്കേണ്ട സമയമാണിത്. കാരണം ഒരു രോഗം കടന്നാക്രമിക്കാൻ തയാറായി അരികിലെവിടെയോ നിൽപ്പുണ്ട്. അതു കൊണ്ട് ഈ കാലത്ത് നാമെല്ലാവരും ഒരു സൂപ്പർ ഫൂഡ് കഴിക്കുന്നതു വളരെ നല്ലതാണ്. അങ്ങനെയൊരു സൂപ്പർ ഫൂഡ് ആണ് സൂപ്പ്.സൂപ്പ് മാംസം ചേർത്തും പച്ചക്കറികൾ ചേർത്തും തയാറാക്കാം. അതിൽ തന്നെ വെജിറ്റബിൾ സൂപ്പിന് ഒരു പ്രത്യേക പ്രാധാന്യം ഉണ്ട്. ഇന്ന് നമുക്ക് ചുന്ന ചീര ഉപയോഗിച്ചൊരു സൂപ്പ് തയ്യാറാക്കാം.

ചേരുവകൾ

ചുവന്ന ചീര ചെറുതായി അരിഞ്ഞ് ഒരു കപ്പിൽ അമർത്തി അളന്നെടുക്കുക.

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് – 1 ചെറുത്

ബട്ടർ – 1 ടേബിൾ സ്പൂൺ

സവാള നേരിയതായി അരിഞ്ഞത് – 1 എണ്ണം

റൊട്ടി കഷണങ്ങൾ നെയ്യിൽ മൊരിച്ചത് – 1 കപ്പ്

കുരുമുളക് പൊടി – ആവശ്യത്തിന്

ഫ്രഷ് ക്രീം – 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ചീര അര കപ്പ് വെള്ളമൊഴിച്ചു വേവിച്ചശേഷം മിക്സിയിൽ നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ ബട്ടർ ചൂടാക്കി സവാള മൊരിച്ചശേഷം ചീര അരച്ചതും കിഴങ്ങ് പൊടിച്ചതും പാകത്തിന് വെള്ളവും ഉപ്പും കുരുമുളക് പൊടിയും ചേർത്തു നന്നായി തിളപ്പിക്കുക. റൊട്ടിക്കഷണങ്ങൾ മൊരിച്ചതും ഫ്രഷ് ക്രീമും മീതെയിട്ട് ചൂടോടെ വിളമ്പാം.

Read more about:
EDITORS PICK