മലയാളി നഴ്സ് സൗദിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

Pavithra Janardhanan October 8, 2020

സൗദി അറേബ്യയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി .ഇടുക്കി ജില്ലയിലെ കുമളി ചാക്കുഴിയില്‍ സൗമ്യ (33)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. റിയാദ്- ഖുറൈസ് റോഡിലെ അല്‍ജസീറ ആശുപത്രിയില്‍ ഒന്നരവര്‍ഷമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭര്‍ത്താവ് നോബിളും ഏക മകന്‍ ക്രിസ് നോബിള്‍ ജോസും നാട്ടിലാണ്.

Tags:
Read more about:
EDITORS PICK