ചെമ്മീൻ മസാല തയ്യാറാക്കിയാലോ?

Pavithra Janardhanan October 8, 2020

എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചെമ്മീൻ മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.അതും വളരെ പെട്ടെന്ന് തയ്യാറാക്കാം.

ചേരുവകൾ

ചെമ്മീൻ – നന്നാക്കി കഴികുയെടുത്തത് – 1 kilo
ഉള്ളി 5-6 ചതച്ചത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 3 -4 tbsp
പച്ചമുളക്, കറിവേപ്പില
മുളകുപൊടി – 2-3 tbsp
മഞ്ഞൾപൊടി – 1/2 tsp
കുരുമുളകുപൊടി – ഒരു നുള്ള്
ഉപ്പു – പാകത്തിന്
എണ്ണ

തയ്യാറാക്കുന്ന വിധം

തോടുകളഞ്ഞു വൃത്തിയാക്കി കഴുകിയ ചെമ്മീനിൽ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ചതച്ചതും, മുളക്,മഞ്ഞൾ, കുരുമുളക് പൊടികളും ഉപ്പും ഒരു ചെറിയ സ്പൂണ്‍ എണ്ണയും ചേർത്ത് പെരട്ടി പത്തു ഇരുപതു മിനിറ്റോളം വെയ്ക്കുക. പാചകം ചെയ്യുന്ന ചട്ടിയിൽ തന്നെ വെയ്ക്കാം.ഇതിലേക്ക് കുറച്ചു വെള്ളം ചേർത്ത് അടുപ്പിൽ മൂടി വെച്ച് വേവിക്കുക. 10 -15 മിനിട്ട് കൊണ്ട് വെന്തു പാകമാകും, ചെമ്മീൻ അധികം വേവിക്കരുത്. ചാറു കുറുകി വരുമ്പോൾ 2 സ്പൂണ്‍ എണ്ണയൊഴിച്ച് പച്ചമുളക് കീറിയതും കറിവേപ്പിലയും ഇട്ടു അടുപ്പിൽ നിന്നും വാങ്ങുക. മണ്‍ ചട്ടിയിൽ ആയതു കൊണ്ട് ഇരിക്കുമ്പോൾ ചാറ് കുറുകും, അധികം വറ്റിക്കാതെ ശ്രദ്ധിക്കുക.
ഇറക്കുന്നതിനു മുൻപ് എണ്ണ ചേർക്കുന്നതാണ് ഈ കറിക്ക് പ്രത്യേക രുചി തരുന്നത്‌.

Tags: , ,
Read more about:
EDITORS PICK