രാത്രി പൂർണ്ണ സഞ്ചാരവിലക്ക് ഏർപ്പെടുത്തി ഒമാൻ

Pavithra Janardhanan October 9, 2020

ഒമാനില്‍ വീണ്ടും രാത്രി പൂര്‍ണമായ സഞ്ചാരവിലക്ക്​ ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്​ടോബര്‍ 11 മുതല്‍ ഒക്​ടോബര്‍ 24 വരെയാണ്​ സഞ്ചാരവിലക്ക്​ നിലവിലുണ്ടാവുക.
ഉയരുന്ന കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ ആണ് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആളുകള്‍ക്ക്​ പുറത്തിറങ്ങാന്‍ വിലക്ക് ഏർപ്പെടുത്തിയത്.

അതേസമയം ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ വിലക്കാനും തീരുമാനമായിട്ടുണ്ട്​. ഇതോടൊപ്പം പ്രവര്‍ത്തനാനുമതി നല്‍കിയ ചില വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്​.

Tags:
Read more about:
EDITORS PICK