ചർമ്മത്തിനും മുടിക്കും ഉള്ളിനീര് ബെസ്റ്റാ..!പക്ഷെ ഉപയോഗിക്കേണ്ടത് ഇങ്ങനെ എന്ന് മാത്രം

Pavithra Janardhanan October 12, 2020

മുടിവളരാനും ചർമ സംരക്ഷണത്തിനും ളള്ളി ഏറെ പ്രയോജനപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. കറികൾ മുതൽ സാലഡുകൾ വരെ എന്തിനുമേതിനും നമ്മൾ ഉള്ളി ഉപയോഗിക്കാറുണ്ട്. സ്വാദിനുവേണ്ടി മാത്രമല്ല, ആരോഗ്യത്തിനുവേണ്ടിക്കൂടിയാണ് ഉള്ളി ഭക്ഷണത്തിലുൾപ്പെടുത്തുന്നത്. തലമുടി നന്നായി വളരാൻ ഉള്ളി സഹായിക്കും എന്നുള്ളതുകൊണ്ടാണ് പണ്ടുള്ളവർ തലയിൽ തേക്കാനുള്ള എണ്ണ കാച്ചുമ്പോൾ അതിൽ ഉള്ളി ഉപയോഗിച്ചിരുന്നത്.

മിനറൽസ്, ആന്റി ഓക്സിഡന്റ്സ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ഉള്ളി. അതുകൊണ്ടുതന്നെ ചർമത്തെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ഈ വിറ്റാമിനുകൾ തന്നെയാണ് ചർമത്തിനുമേൽ ഒരു പാളിപോലെ പ്രവർത്തിച്ച് അൾട്രാവയലറ്റ് രശ്മികളിൽനിന്നു ചർമത്തെ സംരക്ഷിക്കുന്നത്.

ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെ തന്നെ മുടിയിൽ പുരട്ടാം. പക്ഷേ ചർമത്തിൽ ഉപയോഗിക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധവേണം. ഉള്ളിനീരിനൊപ്പം നാരങ്ങ, തൈര് ഇവയിലേതെങ്കിലും കലർത്തിയ ശേഷമേ ചർമത്തിൽ പുരട്ടാവൂ.

ചർമത്തിനു ഹാനികരമാകുന്ന വിഷവസ്തുക്കളിൽ നിന്നെല്ലാം അതിനെ സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ചർമത്തെ അണുബാധയിൽ നിന്നു സംരക്ഷിക്കാനും ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാനും ഉള്ളി സഹായിക്കും. ഉള്ളിനീരിൽ നാരങ്ങനീരോ തൈരോ കലർത്തിയ മിശ്രിതം നേരിട്ടു ചർമത്തിൽ പുരട്ടാം.

Tags: , , ,
Read more about:
EDITORS PICK