ജനങ്ങളോട് മാപ്പപേക്ഷിച്ച്‌ വികാര ഭരിതനായി, താന്‍ പരാജയമാണെന്ന് സമ്മതിച്ച്‌ ഉത്തര കൊറിയന്‍ ഭരണാധികാരി

Pavithra Janardhanan October 12, 2020

കോവിഡ് മഹാമാരിക്കിടെ രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ കഴിയാഞ്ഞതില്‍ മാപ്പ് പറഞ്ഞ് കിം ജോങ് ഉന്‍. ഭരണ കക്ഷിയായ വര്‍ക്കേര്‍സ് പാര്‍ട്ടി ഓഫ് കൊറിയയുടെ 75ാം വാര്‍ഷികം ആഘോഷത്തിന്റെ ഭാഗമായുള്ള സൈനിക പരേഡിനിടെ നടത്തിയ പ്രസംഗത്തിലാണ് തന്റെ കണ്ണട ഊരി കണ്ണു തുടച്ച്‌ കൊണ്ട് അദ്ദേഹം വികാരാധീനനായി സംസാരിച്ചത്.

‘ആകാശത്തോളം ഉയരത്തിലും കടലിനോളം ആഴത്തിലും എന്നില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ അതിനോട് തൃപ്തികരമായ രീതിയില്‍ നീതി പുലര്‍ത്തുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. അതില്‍ ഖേദിക്കുന്നു, ഞാനതിന് ക്ഷമ ചോദിക്കുന്നു’, കിം പറഞ്ഞു.

Read more about:
EDITORS PICK