നിസ്സാന്‍ മാഗ്‌നൈറ്റ് അവതരണം ഈ മാസം 21-ന്

Pavithra Janardhanan October 12, 2020

പ്രമുഖ വാഹന നിര്‍മാതാക്കളായ നിസാന്‍ തങ്ങളുടെ മാഗ്നൈറ്റ് കോംപാക്‌ട് എസ്.യു.വിയുടെ പ്രൊഡക്ഷന്‍ പതിപ്പ് ഒക്ടോബര്‍ 21-ന് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും. നിരത്തുകളിലേക്ക് ഈ വര്‍ഷം അവസാനത്തോടെ മാഗ്നൈറ്റ് എത്തിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മാഗ്നൈറ്റ് കോംപാക്‌ട് എസ്.യു.വിയുടെ അവതരണം സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം നിസാന്‍ പുറത്തിറക്കിയ വീഡിയോയിലാണ് വെളിപ്പെടുത്തിയത്.

നീളം കൂടിയ L ഷെയ്പ്പിലുള്ള ഫോഗ് ലാമ്ബുകളും സ്കിഡ് പ്ലെയ്റ്റുകളും ചേര്‍ന്ന സ്‌പോര്‍ട്ടി ബമ്ബര്‍, പൂര്‍ണമായും എല്‍ഇഡി ആയ ഷാര്‍പ് ലുക്കിലുള്ള ഹെഡ്‍ലാംപ്, പുത്തന്‍ ഡാറ്റ്‌സണ്‍ റെഡിഗോയോട് സാദൃശ്യമുള്ള ഗ്രില്‍, എന്നിവ മാഗ്‌നൈറ്റില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.കൂടുതല്‍ ഇന്റീരിയര്‍ സ്പേസ്, 360-ഡിഗ്രി കാമറ, 8.0-ഇഞ്ച് ടച്ച്‌സ്ക്രീന്‍, കണക്ടഡ് ടെക്, ക്രൂയിസ് കണ്ട്രോള്‍ എന്നിങ്ങനെ പല ആധുനിക ഫീച്ചറുകളും മാഗ്‌നൈറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. ട്രൈബറിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 95 എച്ച്‌പി പവര്‍ നിര്‍മ്മിക്കുന്ന 1.0-ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനായിരിക്കും ലഭിക്കുക.

Read more about:
EDITORS PICK