ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി: 16കാരന്‍ അറസ്റ്റില്‍

Pavithra Janardhanan October 12, 2020

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെ മഹേന്ദ്ര സിങ് ധോണിയുടെ അഞ്ചു വയസുകാരി മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാൾ പിടിയിലായി. ഗുജറാത്ത് കച്ച് സ്വദേശിയായ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.

അടുത്ത കളികളില്‍ ധോണിയും ചെന്നൈ സൂപ്പര്‍കിങ്‌സും ഫോമിലേക്ക് എത്തിയില്ലെങ്കില്‍ മകള്‍ സിവയെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി. ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 16കാരനെ ഉടന്‍ റാഞ്ചി പൊലീസിന് കൈമാറും.

Read more about:
EDITORS PICK