താൻ പൂർണമായും രോഗമുക്തനായി, ഇപ്പോൾ കൂടുതൽ ശക്തി തോന്നുന്നുവെന്ന് ട്രംപ്

Pavithra Janardhanan October 13, 2020

കോവി‍ഡ് ഭേദമായെന്നു പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ട്രംപ് കോവിഡ് മുക്തനായെന്നും തുടർച്ചയായ പരിശോധന ഫലം നെഗറ്റീവാണെന്നും വൈറ്റ് ഹൗസിലെ ഡോക്ടർമാർ അറിയിച്ചു.ട്രംപിനു കോവിഡ് സ്ഥിരീകരിച്ച് പത്താം ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായെന്നു ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്ലോറിഡയിലേക്കു യാത്ര തിരിക്കുന്നതിനിടെയാണു ട്രംപ് കോവിഡ് മുക്തനായെന്ന വാർത്ത പുറത്തു വരുന്നത്.താൻ പൂർണമായും  രോഗമുക്തനായെന്നും ഇപ്പോൾ കൂടുതൽ ശക്തി തോന്നുന്നുവെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസ് വളപ്പിൽ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഏബ്രഹാം ലിങ്കണുശേഷം കറുത്തവർഗക്കാർക്കുവേണ്ടി ഏറ്റവും നല്ലകാര്യങ്ങൾ ചെയ്ത അമേരിക്കൻ പ്രസിഡന്റ് താനാണെന്നു വൈറ്റ് ഹൗസ് ബാൽക്കണിയിൽനിന്നു നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.

Read more about:
EDITORS PICK