ഐപിഎല്‍, ഇരു ടീമുകളിലും മാറ്റങ്ങളോടെ മത്സരം: ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് ടോസ്, ബാറ്റിങ്

Pavithra Janardhanan October 13, 2020

ഐപിഎൽ  രണ്ടാം ഘട്ട പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന മത്സരത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്.ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ജഗദീശനു പകരം പീയുഷ് ചൗള കളിക്കാനിറങ്ങും. സണ്‍റൈസേഴ്സില്‍ ഷഹബാസ് നദീം ടീമില്‍ കയറി. അഭിഷേക് ശര്‍മ്മ ടീമില്‍ നിന്നും പുറത്തായി .

ആദ്യ പാദത്തില്‍ സണ്‍റൈസേഴ്സ് ചെന്നൈയെ പരാജയപ്പെടുത്തുകയുണ്ടായിരുന്നു. ഇതിനു പകരം വീട്ടുക എന്നതാകും ചെന്നൈയുടെ ലക്ഷ്യം . എന്നാല്‍, പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സിനും ഈ കളിയില്‍ വിജയം അനിവാര്യമാണ്. ചെന്നൈ ടേബിളില്‍ ഏഴാം സ്ഥാനത്താണ് നില്‍ക്കുന്നത്.

മധ്യനിര ബാറ്റ്സ്മാന്മാരുടെ മെല്ലെപ്പോക്കാണ് ചെന്നൈയുടെ പ്രശ്നമെന്ന് കഴിഞ്ഞ മത്സരത്തിലെ തോല്‍വിയോടെ ക്യാപ്റ്റന്‍ എംഎസ് ധോണി പറയുകയുണ്ടായി.അതേസമയം, രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയത്തിന്റെ വക്കില്‍ നിന്ന് പരാജയപ്പെട്ടതിന്റെ നടുക്കത്തിലാണ് സണ്‍റൈസേഴ്സ്.

Tags:
Read more about:
EDITORS PICK