ഖത്തറില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു

Pavithra Janardhanan October 14, 2020

ഖത്തറില്‍ 198 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. 24 പേര്‍ വിദേശത്ത് നിന്നെത്തിയവര്‍.6,173 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് 24 യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ 198 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്.സുഖം പ്രാപിച്ചവരുടെ പട്ടികയിലേക്ക് 211 പേര്‍ കൂടി.നിലവില്‍ 2,799 പേരാണ് കോവിഡ് പോസിറ്റീവ്. 57 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.മരണങ്ങളില്ലാതെ മൂന്നാം ദിനമാണിന്ന്.  ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമായ 8,49,738 പേരില്‍ 1,28,603 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,25,584 പേര്‍ രോഗമുക്തരായി.

Read more about:
EDITORS PICK