നേരിയ ഭൂചലനം : 3.3 തീവ്രത

Pavithra Janardhanan October 14, 2020

അമേരിക്കയിലെ ആരിസോണയിലെ ഫ്ലാഗ്സ്റ്റാഫ് നഗരത്തിന് കിഴക്ക് ഭാഗത്തായി നേരിയ ഭൂചലനം അനുഭവപ്പെട്ടു.ചൊവ്വാഴ്ച രാവിലെ ഒൻപതിന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി. വാള്‍നട്ട് കാന്യോണ്‍ ദേശീയ സ്മാരകത്തിനടുത്താണ് പ്രഭവകേന്ദ്രമെന്നു അമേരിക്കയുടെ ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു(യു‌എസ്‌ജി‌എസ് ).

വളരെ ചെറിയ രീതിയിലുള്ള ചെറിയ നാശനഷ്ടങ്ങള്‍ മാത്രമേ സംഭവിക്കുകയൊള്ളൂവെന്നും ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ചെറു ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ടെന്നും യു‌എസ്‌ജി‌എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read more about:
RELATED POSTS
EDITORS PICK