ഹൈദരാബാദില്‍ കനത്ത മഴ; മതില്‍ തകര്‍ന്ന് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 9 പേര്‍ മരിച്ചു

Pavithra Janardhanan October 14, 2020

തെലങ്കാനയില്‍ ഇന്നലെ രാത്രി പെയ്‌ത കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞ് വീണ് രണ്ട് മാസം പ്രായമുളള കുട്ടിയടക്കം ഒമ്ബത് പേര്‍ മരിച്ചു. പത്ത് വീടുകള്‍ സ്ഥിതി ചെയ്യുന്ന ഒരു കോമ്ബൗണ്ടിലെ മതിലാണ് ഇടിഞ്ഞുവീണത്. മൃതദേഹങ്ങള്‍ പലതും അവശി‌ഷ്ടങ്ങള്‍ക്കിടിയല്‍ കുടുങ്ങി കിടക്കുകയാണ്.

തെലങ്കാനയിലും അയല്‍സംസ്ഥാനമായ ആന്ധ്രാപ്രദേശിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. തെലങ്കാനയില്‍ 48 മണിക്കൂറിനുള്ളില്‍ പന്ത്രണ്ട് പേര്‍ മരിച്ചു. തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെളളപ്പൊക്കമുണ്ടായി.

 

Tags:
Read more about:
EDITORS PICK