ഹൈദരാബാദിനെ തകര്‍ത്ത് ചെന്നൈ, ജയം 20 റണ്‍സിന്

Pavithra Janardhanan October 14, 2020

സൺറൈസേഴ്സ് ഹൈദരാബാദിനെ പിടിച്ചുകെട്ടിയ ചെന്നൈ സൂപ്പർ കിങ്സിന് 20 റൺസ് വിജയം. സൺ റൈസേഴ്സ് ഹൈദരാബാദിന് മുന്നിലുയർത്തിയത് 168 റൺസ് വിജയലക്ഷ്യം.ചെന്നൈ ഉയർത്തിയ അത്ര വലുതല്ലാത്ത വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 147 റൺസ് മാത്രം. ഈ സീസണിൽ ചെന്നൈയുടെ മൂന്നാമത്തെ മാത്രം ജയമാണിത്. ഹൈദരാബാദിന്റെ അഞ്ചാം തോൽവിയും. ചെന്നൈയ്ക്കായി ഡ്വെയിൻ ബ്രാവോ, കാൺ ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ചെന്നെെ ടീം ക്യാപടന്‍ മഹേന്ദ്രസിംഗ് ധോണി 13 പന്തില്‍ 21 റണ്‍സും ഷെയ്ന്‍ വാട്സണ്‍ 38 പന്തില്‍ 42 റണ്‍സും അംബതി റായുഡു 34 പന്തില്‍ 41 റണ്‍സും നേടിയാണ് ടീമിനെ 167 എന്ന ഉയര്‍ന്ന സ്കോറിലേക്കെത്തിച്ചത്. മത്സരത്തിലെ ഏക അര്‍ധസെഞ്ചുറി കുറിച്ച ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. 39 പന്തുകള്‍ നേരിട്ട വില്യംസന്‍ ഏഴു ഫോറുകള്‍ സഹിതം 57 റണ്‍സെടുത്ത് പുറത്തായി. ജോണി ബെയര്‍സ്റ്റോ (23), പ്രിയം ഗാര്‍ഗ് (16), വിജയ് ശങ്കര്‍ (13), റാഷിദ് ഖാന്‍ (14) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഡേവിഡ് വാര്‍ണര്‍ ( 9), മനീഷ് പാണ്ഡെ (4), ഷഹബാസ് നദീം (5). രവീന്ദ്ര ജഡേജ 10 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.

Read more about:
EDITORS PICK