കുതിർത്ത നിലക്കടല രാവിലെ വെറും വയറ്റിൽ, കഴിച്ചു നോക്കൂ, അറിയാം ഗുണങ്ങൾ

Pavithra Janardhanan October 14, 2020

വറുത്ത നിലക്കടല കൊറിക്കുന്ന ശീലം മിക്കവർക്കുമുണ്ട് എന്നാൽ കുതിർത്ത നിലക്കടല രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് എത്ര മാത്രം ഗുണം ചെയ്യും എന്ന കാര്യം നിങ്ങൾക്കറിയാമോ?പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവ നിലക്കടലയിലുണ്ട്. ഇവയ്ക്ക് പുറമേ ധാരാളം പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ബി വൈറ്റമിനുകൾ ഇവയും മറ്റനേകം പോഷകങ്ങളും സസ്യസംയുക്ത ങ്ങളായ , ഐസോഫ്ലാവോണുകൾ, റെസ്‌വെ റാട്രോൾ, ഫൈറ്റിക് ആസിഡ്, ഫൈറ്റോ സ്റ്റീറോൾസ്‌ എന്നിവയും നിലക്കടലയിൽ അടങ്ങിയിരിക്കുന്നു. ശരീര ഭാരവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനും നിലക്കടല സഹായിക്കും.

തലേന്ന് വെള്ളത്തിലിട്ടു വച്ചു കുതിർത്ത നിലക്കടല രാവിലെ പ്രഭാതഭക്ഷണത്തിനു മുൻപ് കഴിക്കണം. കാലറി കൂടുതൽ ഉള്ളതിനാൽ കൂടിയ അളവിൽ കഴിക്കരുതെന്നു മാത്രം. എന്നാൽ സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ നിലക്കടല കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

കുതിർത്ത നിലക്കടല കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
  • ചർമ പ്രശ്നങ്ങൾ അകറ്റുന്നു.
  • ദഹനത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും മികച്ചത്.
  • ഹൃദയത്തിന് ആരോഗ്യമേകുന്നു.
  • ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
Tags: ,
Read more about:
EDITORS PICK