ഒക്ടോബർ 15 , ഇന്ത്യൻ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച, നന്മയുടെ സ്വപ്ന സഞ്ചാരി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ജന്മദിനം

Pavithra Janardhanan October 15, 2020

ഒക്‌ടോബര്‍ 15 , രാമേശ്വരത്തെ ഒരു ദരിദ്രകുടുംബത്തില്‍ ജനിച്ച്‌ കഠിനാധ്വാനവും ലാളിത്യവും മുഖമുദ്രയാക്കി രാജ്യത്തിന്റെ പ്രഥമപൗരന്റെ കസേര വരെ എത്തിയ, ഇന്ത്യയുടെ മുന്‍ പ്രസിഡന്റ്‌ ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ജന്മദിനമാണ് ഇന്ന്.ഭാരതീയരെ സംബന്ധിച്ചിടത്തോളം കലാം ഒരു വികാരമാണ്. ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു കലാം. സാങ്കേതിക വൈദഗ്ധ്യവും രാഷ്ട്ര തന്ത്രജ്ഞതയും ഒത്തുചേര്‍ന്ന പ്രതിഭാധനരായ അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു അദേഹം.

ഇന്ത്യയെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്ന നിയോഗം ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ ജീവിതം മാതൃകയായിരുന്നു. ഇന്ത്യയുടെ 11ാമത് രാഷ്ട്രപതിയായ കലാം എന്നും സാധാരണക്കാരന്റെ ഹൃദയത്തിനൊപ്പം ജീവിച്ചു.മാറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് കൊണ്ടുവരുന്നവരില്‍ ആദ്യത്തെ ആള്‍ നിങ്ങളാവട്ടെ എന്നതാണ് കലാം നല്‍കിയ സന്ദേശം.

ജന്മദിനത്തിൽ ഡോ എ പി ജെ അബ്ദുൾ കലാമിന് ആദരവ് അർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശക്തവും സ്വയം പര്യാപ്തവുമായ ഒരു രാജ്യം കെട്ടിപ്പടുക്കാനായിരുന്നു എപിജെ അബ്ദുൾ കലാം എന്നും ആഗ്രഹിച്ചിരുന്നതെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read more about:
EDITORS PICK