ആരോഗ്യത്തോടെയിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ

Pavithra Janardhanan October 15, 2020

ആരോഗ്യം ഏറ്റവും കൂടുതൽ ശ്രദ്ധിക്കണ്ട സമയമാണിത്. ആരോഗ്യത്തോടെയിരിക്കാൻ വിറ്റാമിനുകളും, ധാതുക്കളും എല്ലാം ശരീരത്തിന് ആവശ്യമാണ്. രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന പാനീയങ്ങളും ഈ സമയത്തു തീർച്ചയായും കുടിക്കണം. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട് ജ്യൂസ്

ഈ രണ്ടു പഴങ്ങൾ ചേർത്ത് ജ്യൂസ് ആക്കാം. വിറ്റമിൻ എ, സി ഇവയാൽ സമ്പുഷ്ടമാണിത്. വിറ്റമിൻ സിയിൽ ആന്റി ഓക്‌സിഡന്റുകൾ ഉണ്ട്. ഇവ ഉപദ്രവകരമായ വസ്തുക്കളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. വിറ്റമിൻ സിയുടെ അഭാവം മൂലം ശരീരത്തിന് അണുബാധകളെ പ്രതിരോധിക്കാൻ കഴിയാതെ വരും. കൂടാതെ രോഗപ്രതിരോധ സംവിധാനത്തെയും ഇത് നശിപ്പിക്കും ഓറഞ്ചും ഗ്രേപ്പ്ഫ്രൂട്ടും ചേർന്ന ജ്യൂസ് ശരീരത്തിൽ വിറ്റമിൻ സിയുടെ അളവ് കൂട്ടും രോഗപ്രീതിരോധ സംവിധാനം ശക്തിപ്പെടുത്തും.

തണ്ണിമത്തൻ ജ്യൂസ്

തണ്ണിമത്തനിൽ ജലാംശം ഉണ്ട്. ഇതു ശരീരത്തിലെ ജലാംശം നില നിർത്തുന്നു. വിറ്റമിൻ എ,സി ഇവ ധാരാളം ഉള്ളതിനാൽ പേശി വേദനക്ക് ആശ്വാസമേകും. മഗ്‌നീഷ്യം, സിങ്ക്‌ ഇവയും ധാരാളമുണ്ട്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ ദിവസം രണ്ടു നേരം തണ്ണിമത്തൻ ജ്യൂസ് കുടിക്കാം.

ആപ്പിൾ, കാരറ്റ്, ഓറഞ്ച് ജ്യൂസ്

വിറ്റാമിൻ എ, സി ഇവ ധാരാളം അടങ്ങിയതിനാൽ ആപ്പിൾ, ഓറഞ്ച്, കാരറ്റ് ജ്യൂസുകൾ രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ സഹായിക്കും. പൊട്ടാസ്യവും ഇവയിൽ ഉണ്ട്. ദിവസം ഒരുനേരം ഈ ജ്യൂസ് കുടിക്കുന്നത് ആരോഗ്യകരവും ഫലപ്രദവുമാണ് .

ബീറ്റ്റൂട്ട്, കാരറ്റ്, ഇഞ്ചി, മഞ്ഞൾ ജ്യൂസ്

രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ മികച്ച ഒന്നാണിത്. വിറ്റമിൻ എ, സി, ഇ എന്നിവ ധാരാളം ഉള്ളതിനാൽ ഇൻഫ്ലമേഷൻ കുറക്കുന്നു. അയൺ, കാൽസ്യം, എന്നിവയും ഈ ജ്യൂസിൽ ധാരാളമുണ്ട്. മഞ്ഞളിനും, ഇഞ്ചിക്കും, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്.

Read more about:
EDITORS PICK