ഐ.പി.എല്‍: പഞ്ചാബ് ഇന്ന് ബാംഗ്ലൂരിനെതിരെ, ആത്മവിശ്വാസത്തിൽ ബാം​ഗ്ലൂർ, ജീവന്മരണ പോരാട്ടത്തിന് പഞ്ചാബ്

Pavithra Janardhanan October 15, 2020

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30- ന് ഷാര്‍ജയിലാണ് മത്സരം.കളിച്ച ഏഴ് കളിയില്‍ ആറിലും തോറ്റ പഞ്ചാബിന് ഇനിയും തോറ്റാല്‍ പ്ലേ ഓഫ് സാധ്യതകൾ അവസാനിക്കും.ആദ്യ മത്സരം ജയിച്ചു തുടങ്ങിയ പഞ്ചാബ് പിന്നീട് തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും നിക്കോളാസ് പൂരാനും ഒഴികെ മറ്റാരും ഈ സീസണില്‍ പഞ്ചാബിനായി തിളങ്ങിയിട്ടില്ല.

മുന്‍ സീസണില്‍ നിന്നും വ്യത്യസ്തമായി മികച്ച ഫോമിലാണ് കോഹ് ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാറ്റിംഗ് നിരയും ബോളിംഗ് നിരയും ഒരുപോലെ മികവു കാട്ടുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ടീമിനായി മിന്നുംഫോമിലാണ്. കോഹ് ലിയും ഡിവില്ലിയേഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ബോളിംഗ് നിരയും പതിവില്‍ നിന്ന് വ്യത്യസ്തമായി മികവ് കാട്ടുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതുണ്ട് ബാംഗ്ലൂര്‍.

Read more about:
EDITORS PICK