നമ്മളും നമ്മളുയർത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല, വരും തലമുറ ഏറ്റെടുക്കുക തന്നെ ചെയ്യും, ഗീതു മോഹൻദാസ്

Pavithra Janardhanan October 16, 2020

ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാല്‍ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യുമെന്ന് സംവിധായികയും നടിയുമായ ഗീതു മോഹൻദാസ്. താരസംഘടനയായ അമ്മയില്‍ നിന്ന് രാജി വച്ച നടി പാര്‍വ്വതിക്കും പരസ്യ പ്രതികരണം നടത്തിയ രേവതിക്കും പത്മപ്രിയക്കും പിന്തുണ നൽകി ഫേസ്‌ബുക്കിൽ കുറിച്ച കുറിപ്പിലാണ് ഗീതു ഇങ്ങനെ കുറിച്ചത്.

“പ്രിയപ്പെട്ട പാര്‍വ്വതി, രേവതിച്ചേച്ചി, പത്മപ്രിയ നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും ആശംസിക്കട്ടെ. നമ്മള്‍ തിരഞ്ഞെടുത്ത വഴികള്‍ സുഗമമല്ല. ഇന്ന് നാം നടത്തുന്ന വിപ്ലവങ്ങള്‍ തിരിച്ചറിയപ്പെട്ടുകൊള്ളണമെന്നില്ല , എന്നാല്‍ വരും തലമുറ നമ്മുടെ നിലപാട് ഏറ്റെടുക്കുക തന്നെ ചെയ്യും. ഇന്ന് സ്വസ്ഥരായിരിക്കുന്നവരുടെ സ്വാസ്ഥ്യം കെടുക തന്നെ ചെയ്യും. നമ്മളും നമ്മളുയര്‍ത്തിയ ശബ്ദങ്ങളും റദ്ദായിപ്പോവുകയില്ല. നിശബ്ദരാക്കപ്പെട്ടവരെയോ നിശബ്ദത പാലിക്കുന്നവരെയോ അല്ല നാം പിന്തുടരുന്നത്. ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്തവരെ നമുക്ക് ആഘോഷിക്കാം”, ഗീതു കുറിച്ചു.

Read more about:
EDITORS PICK