ഇനി മാസ്‌ക് വേണ്ട ; ഡോക്ടറുടെ മാസ്‌ക് വലിച്ചൂരി നവജാത ശിശു, സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ചിത്രം

Pavithra Janardhanan October 16, 2020

ജനിച്ചയുടന്‍ തന്നെ പുറത്തെടുത്ത ഡോക്ടറുടെ സർജിക്കൽ മാസ്ക് വലിച്ചൂരാൻ ശ്രമിക്കുന്ന നവജാത ശിശുവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.യു എ യിലാണ് സംഭവം. നവജാത ശിശുവിനെ ഡോക്ടർ കൈയ്യില്‍ എടുത്തു പിടിച്ചിരിക്കുന്നതും കുഞ്ഞ് ഡോക്ടറുടെ മാസ്ക് വലിച്ചൂരാൻ ശ്രമിക്കുന്നതും ചിത്രത്തില്‍ കാണാം. മാസ്കിനുള്ളിലെ ഡോക്ടറുടെ ചിരിക്കുന്ന മുഖവും ചിത്രത്തില്‍ കാണാം.ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് യുഎഇയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമർ ചെഅയൈബ് ആണ്.

‘നമ്മൾ ഉടൻ‌ തന്നെ മാസ്‌കുകൾ ഊരിമാറ്റാൻ‌ പോകുന്നു എന്നതിന്റെ ഒരു അടയാളം നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു’- എന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഡോ. സമർ ചെഅയൈബ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അതേസമയം 2020ന്റെ ചിത്രം(photo of 2020) എന്നാണ് മറ്റു ചിലർ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

Tags:
Read more about:
EDITORS PICK