എയര്‍ കണ്ടീഷണറിന്റെ ഇറക്കുമതി കേന്ദ്രം നിരോധിച്ചു

Pavithra Janardhanan October 16, 2020

കേന്ദ്രസര്‍ക്കാര്‍ എയര്‍ കണ്ടീഷണറിന്റെ ഇറക്കുമതി നിരോധിച്ചു. ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. തദ്ദേശീയ വിപണിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് റഫ്രിജറന്റ് അടക്കമുള്ള എയര്‍ കണ്ടീഷണറിന്റെ ഇറക്കുമതി നിരോധിച്ചത്.

നിരോധിത വസ്തുക്കളുടെ പട്ടികയില്‍ എയര്‍ കണ്ടീഷണര്‍ ഉള്‍പ്പെടുത്തി ഇറക്കുമതി നയം ഭേദഗതി ചെയ്തു. അവശ്യവസ്തുക്കളുടെ പട്ടികയില്‍പ്പെടാത്തവയുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായാണ് നടപടി.

Read more about:
RELATED POSTS
EDITORS PICK