താന്‍ നടിക്കൊപ്പമാണ്, എന്നാൽ പാർവതി ചെയ്യേണ്ടിയിരുന്നത് ഇങ്ങനെ അല്ല, പ്രതികരിച്ച് ബാബുരാജ്

Pavithra Janardhanan October 16, 2020

സംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയിലാണ് അറിയിക്കേണ്ടത്. അല്ലാതെ ആളുകളെ കാണിക്കാന്‍ ഫേസ്ബുക്കില്‍ ഇട്ടാല്‍ നടപടി ഉണ്ടാകില്ലെന്ന് ‘അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശവും നടി പാര്‍വതിയുടെ താരസംഘടനയില്‍ നിന്നുള്ള രാജിയെ കുറിച്ചുമുള്ള വിവാദത്തില്‍ എത്രയും പെട്ടന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരുമെന്ന് ബാബുരാജ് പറഞ്ഞു.

2020 സിനിമയുടെ തുടര്‍ച്ചയെ കുറിച്ച്‌ ചാനലില്‍ ചോദ്യം ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി എന്നായിരുന്നു ഇടവേള ബാബു ഞങ്ങളോട് പറഞ്ഞത്. നിലവില്‍ തീരുമാനിച്ച സിനിമ 2020യുടെ തുടര്‍ച്ചയല്ല. പല സിനിമകളിലും അമ്മയുടെ അംഗങ്ങളല്ലാത്ത അഭിനേതാക്കള്‍ ഉണ്ട്. അമ്മ നടത്തിയ ഷോകളില്‍ പോലും ഇത്തരത്തില്‍ അഭിനേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. ആരൊക്കെ അഭിനയിക്കും ഇല്ല എന്നത് പൂര്‍ണ്ണമായും നിര്‍മ്മാതാവിന്റെയോ അല്ലെങ്കില്‍ സംവിധായകന്റെ വിവേചനാധികാരമാണ് – ബാബുരാജ് പറഞ്ഞു. നടിയെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുളളതാണ് ഇടവേള ബാബുവിന്റെ പരാമര്‍ശം എങ്കില്‍ അത് തെറ്റും അംഗീകരിക്കാനാകാത്തതും ആണെന്നാണ് തങ്ങള്‍ കരുതുന്നത് എന്ന് ബാബുരാജ് പറഞ്ഞു.

baburaj

നടന്‍ സിദ്ദീഖിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കുന്നതിനെക്കുറിച്ചും ബാബുരാജ് പ്രതികരിച്ചു. ‘ഞങ്ങള്‍ക്ക് പരാതി ലഭിച്ചാല്‍ മാത്രമേ ഞങ്ങള്‍ക്ക് നടപടിയെടുക്കാന്‍ കഴിയൂ. ഫേസ്ബുക്കില്‍ പരാതി പോസ്റ്റ് ചെയ്യുന്നതിന് പകരം പാര്‍വതി അമ്മയുടെ പ്രസിഡന്റിന് പരാതി നല്‍കിയിരുന്നെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നടപടിയെടുക്കുമായിരുന്നു,ബാബുരാജ് പറഞ്ഞു.

Tags: ,
Read more about:
RELATED POSTS
EDITORS PICK