ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം “അച്ഛന്‍”, അതിനു തലപ്പത്തു നിങ്ങള്‍ കയറി ഇരിക്ക്; നടിമാര്‍ക്കെതിരെ ആദിത്യന്‍ ജയന്‍

Pavithra Janardhanan October 17, 2020

ഒരു സ്വകാര്യ ചാനലിൽ  “സിനിമയിലെ ധാർമ്മികത; പാർവതിയും പത്മപ്രിയയും രേവതിയും തത്സമയം “‘എന്ന പരിപാടിയില്‍ പങ്കെടുത്ത നടിമാർക്കനുകൂലമായും പ്രതികൂലമായും നിരവധി പേർ രംഗത്തു വരികയുണ്ടായി. അതില്‍ നടന്‍ ആദിത്യന്‍ ജയന്‍ പങ്കുവെച്ച ഒരു കമന്റ് ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

“ഇല്ലാത്ത ഇഷ്യൂസ് ഉണ്ടാക്കി ഉള്ളതുകൂടി നശിപ്പിക്കാതെ കിട്ടുന്ന ജോലി ചെയ്ത പോകു നടിമാരെ. ഈ രേവതി കാരണം അത്യാവശ്യം വര്‍ക്കുള്ള പാര്‍വതിക്ക് പണി ഇല്ലാതാകും ഭാവിയിലെ ഭാഗ്യലക്ഷ്മിമാര്‍”, എന്നാണ് ആദിത്യന്‍ പ്രതികരണം നടത്തിയത്. നടനെ അംഗീകരിച്ചും പ്രതിഷേധം അറിയിച്ചുമുള്ള നിരവധി കമന്റുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

“നിനക്ക് ഒക്കെ എല്ലിന്റെ ഇടയില്‍ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടില്‍ ഉണ്ട്. നിന്റെ ഒക്കെ പാത്രം കഴുകല്‍ മുതല്‍ ലൈറ്റ് പിടിക്കുന്ന കുറേപ്പേര് ഉണ്ട് ഇവിടെ പട്ടിണിയാണ് ജോലി ഇല്ലാതെ,ഇതിനൊക്കെ ഒരു ചര്‍ച്ച വയ്ക്കരുത്. ഇവര്‍ക്ക് വേറെ എന്തോ പ്രശ്നങ്ങള്‍ ഉണ്ട്!ഈ നാല് പേര്‍ക്ക് വേറെ എന്തോ പ്രശ്നങ്ങള്‍ ഉണ്ട് ഇടവേള ബാബു എന്താണ് തെറ്റുപറഞ്ഞത്. നികേഷിനെ പോലെ കുന്നായ്മ മാധ്യമപ്രവര്‍ത്തകന്‍ ഉണ്ടാക്കിയ ഒരു ഇഷ്യൂ മാത്രമാണ് ഇത്,ഒരു സംഘടന വിട്ടു പോയവരെ എങ്ങനെ സംഘടന പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ ഉള്‍പ്പെടുത്തും പിന്നെ ആ നടിക്ക് ഇല്ലാത്ത എന്ത് ബുദ്ധിമുട്ട് ആണ് നിങ്ങള്‍ക്കു ഉള്ളത്, ​നിങ്ങള്‍ ഒരു കാര്യം ചെയ്യൂ! ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം “അച്ഛന്‍”അതിനു തലപ്പത്തു നിങ്ങള്‍ കയറി ഇരിക്ക് നിങ്ങള്‍ക്കു വേണ്ടത് അതാണ്,നിങ്ങള്‍ പ്രോബ്ലം ക്രിയേറ്റേഴ്സ് അതുകൊണ്ടു ആരും മൈന്‍ഡ് ചെയ്യില്ല,ഫസ്റ്റ് സ്വന്തം ഫാമിലിയില്‍ വില ഉണ്ടാക്കിയെടുക്കു,നിങ്ങള്‍ക്ക് ദിലീപിനെ പുറത്താക്കാന്‍ പറഞ്ഞു അദ്ദേഹം അതിനു മുന്നേ രാജി വെച്ച്‌ പോയി,നിങ്ങള്‍ക്കു ഇനി എന്ത് വേണം.ഭാവിയിലെ ഭാഗ്യലക്ഷ്മിമാര്‍!”- എന്നാണ് നടന്‍ കമന്‍റ് ചെയ്തത്.

Read more about:
RELATED POSTS
EDITORS PICK