എന്റെ ലോകമേ നിനക്ക് ജന്മദിനാശംസകള്‍, ചിരുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മേഘ്ന

Pavithra Janardhanan October 17, 2020

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒട്ടാകെയും കണ്ണീരീലാഴ്ത്തിക്കൊണ്ടായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചിരഞ്ജിവി സര്‍ജയുടെ അന്ത്യം. താരത്തിന്റെ തികച്ചും അപ്രതീക്ഷിതമായ വിയോഗം ഭാര്യയും നടിയുമായ മേഘ്‌ന രാജിനെയും കുടുംബത്തെയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതും ദുഖത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ആരാധകരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വലിയ പിന്തുണയാണ് സങ്കടകരമായ സാഹചര്യത്തില്‍ മേഘ്‌നയക്കും കുടുംബത്തിനും താങ്ങായത്. ഇതിനിടെ ചിരഞ്ജീവിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ചിത്രം കൂടി ചേര്‍ത്തുകൊണ്ടുള്ള മേഘ്‌ന രാജിന്റെ ‘ബേബി ഷവര്‍’ ഫോട്ടോകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

View this post on Instagram

❤️

A post shared by Meghana Raj Sarja (@megsraj) on

ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേരുകയാണ് മേഘ്‌ന. “എന്റെ ലോകമേ നിനക്ക് ജന്മദിനാശംസകള്‍. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്നും എപ്പോഴും,” എന്നാണ് മേഘ്ന കുറിക്കുന്നത്.

മേഘ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശം ആരാധകരുടെ കണ്ണ് നനയിക്കുന്നത് ആണ്. നിറഞ്ഞുചിരിക്കുന്ന ചിരഞ്ജീവിയുടെ ചിത്രവും ആശംസയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മേഘ്‌നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ആശംസകളുമായും സാന്ത്വനിപ്പിക്കുന്ന വാക്കുകളുമായും നിരവധി ആരാധകരാണ് കുറിപ്പിന് താഴെ എത്തിയിരിക്കുന്നത്.

Read more about:
EDITORS PICK