ട്യൂഷന് പോകുന്നതിനിടെ അഞ്ചാം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

Pavithra Janardhanan October 17, 2020

ട്യൂഷന് പോകുന്നതിനിടെ അഞ്ചാംക്ലാസ് കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു.ഝാര്‍ഖണ്ഡിലെ ധുംക ജില്ലയിലാണ് ക്രൂരമായ സംഭവം .ദി ഗ്രാമത്തിലെ ഒഴിഞ്ഞ സ്ഥലത്തെ പൊന്തക്കാട്ടില്‍ നിന്നുമാണ് 12 വയസായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പ്രഥമദൃഷ്ട്യാ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് കരുതുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അറിയിക്കാമെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതികള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

 

Tags: ,
Read more about:
EDITORS PICK