അര്‍ധസെഞ്ചുറിയുമായി സ്മിത്ത്; ബാംഗ്ലൂരിന് 178 റണ്‍സ് വിജയലക്ഷ്യം

Pavithra Janardhanan October 17, 2020

രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും റോബിന്‍ ഉത്തപ്പയുടെ മികച്ച ഇന്നിംഗ്‌സുകളാണ് രാജസ്ഥാന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 36 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത് സ്മിത്ത് ടോപ് സ്‌കോററായപ്പോള്‍ ഇന്നിംഗ്‌സ് തുടക്കത്തില്‍ 22 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ഉത്തപ്പയും തിളങ്ങി.

35 പന്തില്‍ നിന്നും 57 റണ്‍സെടുത്ത സ്മിത്തിനെ അവസാന ഓവറില്‍ ക്രിസ് മോറിസ് പുറത്താക്കി. 19 റണ്‍സെടുത്ത തെവാട്ടിയ പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തി ക്രിസ് മോറിസ് മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ചാഹല്‍ രണ്ട് വിക്കറ്റുകള്‍ നേടി.ആറ് പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ ചെഹല്‍ എറിഞ്ഞ പന്തില്‍ ക്രിസ് മോറിസ് ക്യാച്ച്‌ എടുത്താണു പുറത്താക്കിയത്.

Tags:
Read more about:
EDITORS PICK