തേങ്ങ പൊതിക്കാന്‍ മീനയെ പഠിപ്പിച്ച് ജീത്തു ജോസഫ്, ചിത്രം വൈറൽ

Pavithra Janardhanan October 17, 2020

ജീത്തു ജോസഫ് സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 2 വിലെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മീനക്കൊപ്പുള്ള ജീത്തു ജോസഫിന്റെ ചിത്രമാണ്. കയ്യില്‍ ഒരു തേങ്ങപൊതിക്കല്‍ യന്ത്രവും ഒരു തേങ്ങയുമായി സംവിധായകന്‍ ജീത്തു ജോസഫും തൊട്ടരികില്‍ നായിക മീനയും നില്‍ക്കുന്ന ഫാന്‍ ഗ്രൂപ്പില്‍ വൈറലായ ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ തമാശയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

മീനയെ തേങ്ങ പൊതിക്കാന്‍ പഠിപ്പിക്കുന്ന സംവിധായകന്‍ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും തിരികെ വരവിനായി പ്രതീക്ഷയോടെയാണ് മലയാളി ആരാധകര്‍ കാത്തിരിക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK