വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി, പ്രതീക്ഷയോടെ നെല്ലിയാമ്പതി

Pavithra Janardhanan October 17, 2020

ടൂറിസ്റ്റ് മേഖലകൾ പതിയെ ഉണർന്നു തുടങ്ങുകയാണ്. ഏഴുമാസം പ്രവേശനം നിരോധിച്ച നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ സഞ്ചാരികളെ ആശ്രയിച്ചു കഴിയുന്ന ഹോട്ടലുകളും ജീപ്പുകളും സജീവമായി. ലോക്ക്ഡൗണിനെത്തുടര്‍ന്ന് വിനോദസഞ്ചാരികളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ ദുരിതത്തിലായിരുന്നു. കഴിഞ്ഞ മാസം വിനോദസഞ്ചാരത്തിന് ഇളവ് അനുവദിച്ചിരുന്നുവെങ്കിലും നെല്ലിയാമ്പതിയിൽ കോവിഡ് രോഗികൾ ഉള്ളതിനാൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഇതോടെ നെല്ലിയാമ്പതിയിലെ പുലയമ്പാറ, കൈകാട്ടി, കേശവന്പാറ, നൂറടി ഭാഗങ്ങളിലെ മിക്ക കടകളും കച്ചവടമില്ലാതെ അടച്ചിട്ടു. ജീപ്പുകൾ ഓട്ടമില്ലാതായി.വ്യാഴാഴ്ച കെ ബാബു എംഎൽ ‌എയുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും യോഗത്തിലാണ് വിനോദസഞ്ചാരകേന്ദ്രങ്ങൾ സഞ്ചാരികൾക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. വേനല്‍ക്കാലവും ഓണക്കാലവുമാണ് നെല്ലയാമ്പതിയില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെത്തുന്നത്. ഇളവ് നിലവില്‍ വന്നതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ റൂം, റിസോര്‍ട്ട് ബുക്കിങ് സജീവമായെന്ന് റിസോട്ട് ഉടമകളുടെ പ്രതിനിധി ജി ശശികുമാര്‍ പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK