കണ്ണൂരിൽ സി.പി.എം ഓഫീസിന് ​ബോംബേറ്; മൂന്ന്​ ആർ .എസ്.എസുകാർ അറസ്​റ്റിൽ

Pavithra Janardhanan October 17, 2020

കണ്ണൂരിൽ സി പി എം ഓഫീസ് ബോംബെറിഞ്ഞു തകർത്ത കേസിൽ മൂ​ന്ന് ബി.​ജെ.​പി, ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കു​ഞ്ഞി​മം​ഗ​ലം സി.​പി.​എം നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫി​സാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്ടം​കു​ള​ങ്ങ​ര​യി​ലെ പി. ​ഭ​ര​ത​ന്‍ സ്മാ​ര​ക മ​ന്ദി​രം ബോം​ബെ​റി​ഞ്ഞ് ത​ക​ര്‍​ത്ത കേ​സി​ലാണ് പ്രതികൾ അറസ്റ്റിലായത്.രാ​മ​ന്ത​ളി ചി​റ്റ​ടി സ്വ​ദേ​ശി​ക​ളാ​യ യു​വ​മോ​ര്‍​ച്ച പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് ടി.​വി. വി​ജി​താ​ശ്വ കു​മാ​ര്‍ (31), ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ സി. ​സു​കേ​ഷ് (28), ടി.​വി. അ​ഖി​ല്‍ രാ​ജ് (24) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ പി. ​ബാ​ബു​മോ​ന്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സെ​പ്​​റ്റം​ബ​ര്‍ 18ന് ​പു​ല​ര്‍​ച്ച 1.30 ഓ​ടെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്.ഓ​ഫി​സി​ന് സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും നി​ര​വ​ധി ഫോ​ണ്‍ കാ​ളു​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് ബൈ​ക്കു​ക​ളും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Read more about:
EDITORS PICK